Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സംസ്ഥാനത്ത് ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

സംസ്ഥാനത്ത് ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തി. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ​ഗവർണർ ഉ​ദ്ഘാടനം ചെയ്യുന്ന പരിപാടി വൈകുന്നേരമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സർക്കുലറിൽ പറയുന്നത്.

Leave A Reply

Your email address will not be published.