Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്റെ വില. പിന്നീട് ഇത് 56,720 രൂപയായി വില താഴ്ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപയാണ് പവന് കൂടിയത്.

കൂടിയും കുറഞ്ഞുമിരിക്കുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ ഉയരുമെന്നാണ് കണക്കുകള്‍. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

Leave A Reply

Your email address will not be published.