Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മുൻ സിപിഎം പ്രാദേശിക നേതാവ് മധു മുല്ലശ്ശേരി ബിജെപി അംഗത്വം സ്വീകരിച്ചു

മുൻ സിപിഎം പ്രാദേശിക നേതാവ് മധു മുല്ലശ്ശേരിക്ക് സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ബിജെപി പാർട്ടി അംഗത്വം നൽകി. മകൻ മിഥുൻ മുല്ലശ്ശേരിയും മധുവിനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മധു മുല്ലശ്ശേരിയെപ്പോലെ നിരവധി പ്രവർത്തകർ നരേന്ദ്രമോദിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ബിജെപിയിലേക്ക് എത്തും. അത്തരം ആൾക്കാരെ സിപിഎം വേട്ടയാടുകയാണെന്ന് ആലപ്പുഴയിലെ ബിബിൻ സി ബാബുവിനെതിരായ കേസ് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചു. രണ്ട് മന്ത്രിമാർക്കെതിരെ ഗാർഹിക പീഡന പരാതിയുണ്ടെന്ന വെളിപ്പെടുത്തലിനെ സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ പ്രകോപന പരമായിട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോടും സുരേന്ദ്രൻ തട്ടിക്കയറി.

Leave A Reply

Your email address will not be published.