Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭ‍ർത്താവ്

പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി അതിഥി തൊഴിലാളി. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി(39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

Leave A Reply

Your email address will not be published.