Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ആനക്കൂട്ടം ഇറങ്ങുന്ന സ്ഥലമാണ് ഇവിടം. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. പശുക്കളെ തിരയാൻ വനത്തിനകത്തേക്ക് പോയ സ്ത്രീകൾ വഴി തെറ്റി വനത്തിൽ അകപെടുകയായിരുന്നു. ഇതിൽ പാറുക്കുട്ടിക്ക് മാത്രമാണ് വനം പരിചയമുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ പശു ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. രണ്ട് സംഘങ്ങളാണ് കാട്ടിൽ തിരച്ചിൽ നടത്തിയത്. 15 പേരും എട്ടു പേരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്.

Leave A Reply

Your email address will not be published.