ENTERTAINMENT NEWS – ചെന്നൈ : തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍.
ചെന്നൈ ചർച്ച് പാർക് സ്കൂളിൽ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു മീര. ചെന്നൈ ആൾവാർപേട്ടയിലുള്ള ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം.
സംഭവസമയത്ത് നടൻ വിജയ് ആന്റണി വീട്ടിലില്ലായിരുന്നുവെന്നാണ് സൂചന. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.