CRIME-കണ്ണൂര്‍: പയ്യാവൂരില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചുഴലി വില്ലേജ് ഓഫീസിലെ ജീവനക്കാരനായ കുന്നത്തൂര്‍ സ്വദേശി ടി.ജി.രാജേന്ദ്രനെ(53)യാണ് പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇദ്ദേഹം നേരത്തെ പയ്യാവൂര്‍ വില്ലേജ് ഓഫീസിലും ജോലിചെയ്തിരുന്നു.
പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.