Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കവളപ്പാറയിലെ സഹോദരിമാരുടെ മരണം; ഒരാൾ പോലീസ് കസ്റ്റഡിയിൽ

CRIME-പാലക്കാട് : ഷൊർണ്ണൂർ ത്രാങ്ങാലിക്കടുത്ത് കവളപ്പാറ നീലാമലക്കുന്നിലാണ് സഹോദരിമാരെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മുടിഞ്ഞാറേതിൽ തങ്കം, സഹോദരി പത്മിനി എന്നിവരാണ് മരണപ്പെട്ടത്.
രണ്ടുപേരും തൊട്ടടുത്ത രണ്ടു വീടുകളിലാണ് താമസിച്ച് വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
വീടിനുള്ളിൽനിന്ന് ബഹളം കേട്ട് പ്രദേശവാസികൾ ഓടി വന്നപ്പോൾ അപരിചിതനായ ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു.
ഇയാൾ പിന്നീട് രക്ഷപ്പെടാൻ ശ്രമിക്കുകയും നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനെയേൽപ്പിക്കുകയുമായിരുന്നു.
ഇയാളുടെ ശരീരത്തിൽ രക്തവും മുറിപ്പാടുകളുണ്ടായിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഇയാൾക്ക് പൊള്ളലേറ്റതായി കാണുന്നില്ല.
ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.പട്ടാമ്പി സ്വദേശിയായ ഈ വ്യക്തി സംഭവ സമയത്ത് എങ്ങനെയിവിടെയെത്തിയെന്നതും എന്തിന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നതും നാട്ടുകാരിലും ആശയക്കുഴപ്പം സൃഷിക്കുകയാണ്. ഇയാൾ ഷൊർണ്ണൂർ പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ചതിനും ശേഷമേ പോലീസ് മരണകാരണം വ്യക്തമാക്കു.ഇന്നലെ വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. ത്രാങ്ങാലിക്കടുത്ത് കവളപ്പാറ നിലാമലക്കുന്നിൽ മുടിഞ്ഞാറേതിൽ തങ്കം, സഹോദരി പത്മിനി എന്നിവരാണ് തീപൊള്ളലേറ്റു മരിച്ചത്. ഷൊർണൂരിൽനിന്ന് അഗ്നിരക്ഷാസേനയെ എത്തിയാണ് വീടിനുള്ളിലെ തീയണച്ചത്. ഈ സമയത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറിൽനിന്ന് വാതക ചോർച്ച ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

Leave A Reply

Your email address will not be published.