POLITICAL NEWS-കോട്ടയം : ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്.
1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍.
ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത് . 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.പോയ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയത്തിലെത്തിക്കാനാണ് . പോയ തവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി നേടിയാൽ വിജയം ഉണ്ടാകുമെന്ന് എ .ഡി ഫ് പ്രതീക്ഷിക്കുന്നു.
സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്. കോട്ടയം അടക്കമുള്ള ജില്ലകളില്‍ തുടരുന്ന മഴ പുതുപ്പള്ളിയിലെ വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നുണ്ട്.