Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

2025ഓടെ കൊച്ചിയിൽ പുതിയ മെട്രോ; ടെൻഡർ വിളിച്ച് കെഎംആർഎൽ, രണ്ടാംഘട്ടത്തിൽ 11 സ്റ്റേഷനുകൾ

KERALA NEWS TODAY-കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
ഫേസ് ടു – പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാംഘട്ടത്തിനായി ടെൻഡർ വിളിച്ചു.
20 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ടത്തിന് ടെൻഡർ വിളിച്ചിരിക്കുന്നത്.
സിഗ്നൽ സംവിധാനങ്ങൾ അടക്കമുള്ള സാങ്കേതിക ജോലികൾക്കായി നാലുമാസം ആവശ്യമായി വരും.
2025 ഓടെ കാക്കനാട് – ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാർ 555.18 കോടി രൂപയും കേന്ദ്രം 338.75 കോടി രൂപയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി നൽകും.
ഇതിനുപുറമെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് 1016 കോടി രൂപ വായ്പയായും അനുവദിക്കുന്നുണ്ട്.
ഇതിനായി ബാങ്ക് അധികൃതർ പരിശോധന നടത്താൻ അടുത്ത ആഴ്ച കൊച്ചിയിലെത്തും. 20 മാസംകൊണ്ട് പാലം നിർമാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്.നിർമാണ കരാർ നവംബറിൽ നൽകുമെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരേസമയം പലസ്ഥലത്ത് നിർമാണം നടത്തും. ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണ്. രണ്ടാംഘട്ട നിർമാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.