Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പുലികൾ തയ്യാറായി : ത്യശൂരിൽ ഇന്ന് പുലിക്കളുടെ പെരുങ്കളിയാട്ടം.

KERALA NEWS TODAY-തൃശൂർ : തൃശൂരിൽ ഇനി പുലികളുടെ പെരുങ്കളിയാട്ടം.
ഓണഘോഷത്തിന് സമാപനം കുറിച്ചുള്ള പുലികള്ളിയാണ് തൃശ്ശൂരിൽ ഇന്ന് അരങ്ങേറുന്നത്.
5 സംഘങ്ങളാണ് ഇത്തവണ പുലികളെ ഇറക്കുന്നത്.

സ്വരാജ് ഗ്രൗണ്ടിൽ പുലികൾ ഇറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. പുലിവീരന്മാർ, പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപുലികൾ, എല്ലാവരും കടും നിറങ്ങളിൽ നീരാടി നിരനിരായായി വരുമ്പോൾ തൃശ്ശൂരിൽ ഇത് മറ്റൊരു പൂരം.അഞ്ച് സംഘങ്ങളാണ് പുലികളുമായി നഗരത്തിൽ ഇറങ്ങുക. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവയാണ് ടീമുകൾ. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണമെന്നാണ് മാനദണ്ഡം. പരമാവധി 51. അഞ്ച് സംഘങ്ങളിലും 51 വീതം പുലികളുണ്ട്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ സംഘങ്ങൾ എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.

Leave A Reply

Your email address will not be published.