Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി, മൂന്നുപേര്‍ക്ക് പരിക്ക്

KOLLAM NEWS – കൊല്ലം : കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.
മത്സ്യബന്ധത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. അപകടത്തിൽ മത്സ്യങ്ങളെല്ലാം നഷ്ടപ്പെട്ടു.
ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മറ്റൊരു ബോട്ട് ഇടിച്ചതാണ് അപകട കാരണം. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഉടന്‍ ശ്രമം നടത്തി. എട്ടുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു.

Leave A Reply

Your email address will not be published.