Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഡ്രൈ ഡേയോട് അനുബന്ധിച്ചു എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 17 ലിറ്റർ അരിഷ്ടവുമായി പ്രതി പിടിയിൽ

KOTTARAKKARA NEWS- കൊട്ടാരക്കര : ഡ്രൈ ഡേയോട് അനുബന്ധിച്ചു എഴുകോൺ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ അളവിൽ കൂടുതൽ അരിഷ്ടം
കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മുളവന മുക്കൂട് സ്വദേശി രാജീവ് (55വയസ് ) എന്നയാൾക്കെതിരെ ഒരു അബ്കാരി കേസെടുത്തു രജിസ്റ്റർ ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ജി പോൾസൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്റീവ് ഓഫീസർ അജിത്കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ എവേഴ്‌സൺ ലാസർ ,ശരത് ,ശ്രീജിത്ത് ,സിദ്ദു, വിഷ്ണു M ,വിഷ്ണു OS ,ശ്യാംകുമാർ ,സൂര്യ ,
ഗംഗ എക്‌സൈസ് ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ ടീമാണ് പിടികൂടിയത്

Leave A Reply

Your email address will not be published.