ആലപ്പുഴ : പന്ത്രണ്ടുകാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 58കാരന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്തില്‍ പൊന്നാട് വടകാരിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്. പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോള്‍ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കും വിധേയയാക്കി. ഒളിവില്‍ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടില്‍ രഹസ്യമായി എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.