KERALA NEWS TODAY-കോഴിക്കോട് : ഓണക്കാലത്തു മലബാർ മിൽമയ്ക്കു വിൽപനയിൽ മികച്ച നേട്ടം.
ഓഗസ്റ്റ് 24 മുതൽ 28 വരെ 48.58 ലക്ഷം ലീറ്റർ പാലും 9.03 ലക്ഷം കിലോ തൈരും വിപണനം നടത്താൻ മലബാർ മിൽമയ്ക്കു കഴിഞ്ഞു.
മുൻ വർഷത്തെ അപേക്ഷിച്ചു യഥാക്രമം പാലിൽ ആറ് ശതമാനവും തൈരിന്റെ വിൽപനയിൽ 11 ശതമാനവും വർധനവുണ്ടായി.
പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രമായി 25 ലക്ഷം ലിറ്റർ പാൽ വിൽപന നടത്തി.
ഇതുകൂടാതെ 573 മെട്രിക് ടൺ നെയ്യും 173 മെട്രിക് ടൺ പായസം മിക്‌സും 53 മെട്രിക് ടൺ പേഡയും ഓണത്തോടനുബന്ധിച്ചു മലബാർ മിൽമ വിൽപന നടത്തിയെന്നു മിൽമ ചെയർമാൻ കെ.എസ്. മണി, മലബാർ മിൽമ മാനേജിങ് ഡയറക്ടർ ഡോ.പി.മുരളി എന്നിവർ അറിയിച്ചു.