Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തൃശൂരിൽ 31കാരന് കുത്തേറ്റു ; കത്തിക്കുത്ത് കുടുംബ വഴക്കിനെ തുടർന്ന്

തൃശൂർ : വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു. കഴിമ്പ്രം തവളക്കുളം സ്വദേശി അഖിൽ (31) നാണ് കുത്തേറ്റത്. കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. എടമുട്ടം സെന്‍ററിന് പടിഞ്ഞാറ് സൊസൈറ്റിക്കടുത്ത് വെച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ദേഹത്ത് നിരവധി കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ യുവാവിനെ  വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകും.

Leave A Reply

Your email address will not be published.