Malayalam Latest News

പത്തനംതിട്ടയിൽ പച്ചക്കറി ലോറിയും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

പത്തനംതിട്ടയിലെ ചുരുളിക്കോട് പച്ചക്കറി ലോറിയും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പച്ചക്കറി ലോറിയിലും പിക്കപ്പ് വാനിലും ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.

ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടസ്ഥലത്തുതന്നെ ഇരുവരും മരണപ്പെട്ടതായി പോലീസ് പറ‍ഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവല്ല – കുമ്പഴ റോഡിൽ രാവിലെയാണ് സംഭവം. ഗാനമേള സംഘത്തിൻ്റെ ലൈറ്റ് ആൻ്റ് സൗണ്ട്സുമായി പോകുകയായിരുന്ന മിനി വാനാണ് പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളും പൂ‍ർണമായും തകർന്നു.

Leave A Reply

Your email address will not be published.