മുംബൈ : ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ 21 കോടി തട്ടിയെടുത്ത് യുവാവ്. ഛത്രപതി സംഭാജിനഗറിലെ ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ് ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികൾ തട്ടിയത്. തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിന് സമീപം ഇയാൾ 4 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങി. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും 1.3 കോടിയുടെ എസ് യു വിയും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഹർഷലിനെ സഹായിച്ചതിന് സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ജീവനെയും പോലീസ് അറസ്റ്റ് ചെയ്തു.