റായ്പുർ : രാജ്യത്തെ നടുക്കി നാല് ദിവസത്തിനിടെ ഛത്തീസ്ഗഡിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. കാർത്തിക്കിന്റെ ഒപ്പമുണ്ടായിരുന്ന 3 പേർക്കും മർദനമേറ്റിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഛത്തീസ്ഗഢിൽ നാല് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആൾകൂട്ടകൊലപാതകമാണിത്.