Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സുഹൃത്തിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തി , പിന്നാലെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍

കൊച്ചി : കാലടിയിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ​ഗുരുതരാവസ്ഥയിൽ. ചെങ്ങമനാട് സ്വദേശി നീതുവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിലേക്ക് സ്കൂട്ടറിലെത്തിയ നീതു പിന്നാലെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു. അതീവ ​ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.