തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം എലി വിഷം കഴിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ തന്നെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.