ഹൈദരാബാദ് : അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അകാൻഷ (24), സുഹൃത്ത് രഘു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹൈദരാബാദിലെ മദാപൂരിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും ബോറബണ്ടയിൽ നിന്ന് മദാപൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയും മരണപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.