Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

യുവാവിനെ വിളിച്ചുവരുത്തി ഗുണ്ടകൾ മർദിച്ചു കൊന്നു; പിന്നിൽ വിവാഹവീട്ടിൽ ബോംബെറിഞ്ഞ കേസ് പ്രതി

KERALA NEWS TODAY-ആറ്റിങ്ങൽ (തിരുവനന്തപുരം) : യുവാവിനെ വീട്ടിൽനിന്നു വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെത്തിച്ചു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി.
വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം ചിരട്ടമണക്കാട് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ ശ്രീജിത്ത് (അപ്പു – 25) ആണു കൊല്ലപ്പെട്ടത്.
ഊരുപ്പൊയ്ക സ്വദേശിയും ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിനീതിന്റെ (കുര്യൻ) നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണു കൊലപാതകത്തിനു പിന്നിലെന്നു ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
ഈയിടെ തലസ്ഥാനത്തു വിവാഹവീട്ടിൽ അതിക്രമിച്ചു കയറി നാടൻ ബോംബ് എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണു വിനീത്.
സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തു.
വിനീതും കൂട്ടാളികളും കടന്നുകളഞ്ഞു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട പണടമിപാടുകളിലെ തർക്കത്തെ തുടർന്നാണു കൊലപാതകം എന്നാണു പൊലീസിന്റെ നിഗമനം.

ബുധനാഴ്ച രാത്രി പത്തരയോടെ ഊരുപ്പൊയ്ക ആനൂപ്പാറയ്ക്കടുത്താണു സംഭവം. ശ്രീജിത്തിനെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കു വിളിച്ചു വരുത്തിയാണു മർദിച്ചു കൊലപ്പെടുത്തിയത്. നാലുപേർ ചേർന്നാണ് ശ്രീജിത്തിനെ ആക്രമിച്ചതെന്നാണു വിവരം. ശ്രീജിത്തിനെ മർദിച്ച വിവരം വിനീത് തന്നെ ശ്രീജിത്തിന്റെ കൂട്ടാളികളെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണു കടന്നതെന്നും പൊലീസിനു വിവരം ലഭിച്ചു.

Leave A Reply

Your email address will not be published.