Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ജാതിവ്യവസ്ഥ മനസില്‍ പിടിച്ച കറ; വിവാദമല്ല, മാറ്റമാണ് വേണ്ടത് : മന്ത്രി കെ.രാധാകൃഷ്ണന്‍

KERALA NEWS TODAY-കണ്ണൂർ: കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിലെ നടപന്തൽ ഉദ്ഘാടനത്തിനിടെ ജാതി വിവേചനം നേരിട്ടുവെന്ന കാര്യം വെളിപ്പെടുത്തിയത് വിവാദമാക്കാനല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.
മാറ്റമുണ്ടാവണമെന്ന ഉദ്ദേശ്യത്തിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയ്ക്കെതിരെയുള്ള ജാതി വിവേചനം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
അതെ സമയം വിളക്ക് മറ്റൊരാൾക്ക് കൈമാറരുതെന്ന് ഇല്ലെന്ന് ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി 26 കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിലെ നടപന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ജാതി വിവേചനം നേരിട്ട കാര്യമാണ് കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത്.
നടപന്തൽ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വിളക്കിൽ കൊടുത്തേണ്ട ദീപം മന്ത്രിയുടെ കൈയ്യിൽ കൊടുക്കാതെ പൂജാരി നിലത്തു വയ്ക്കുന്ന ദൃശ്യവും പുറത്തു വന്നിരുന്നു.
ജാതി വിവേചനം കേരളത്തിന് അപമാനകരമായ സംഭവമാണെന്നും ഇക്കാര്യം മന്ത്രി രഹസ്യമായി വെക്കരുതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മന്ത്രിക്കെതിരായ ജാതി വിവേചനം ജീര്‍ണിച്ച മനസിന്‍റെ പ്രതിഫലനമെന്നാണ് പയ്യന്നൂർ എം എൽ എ ടി.വി.മധുസൂദനന്റെ പ്രതികരണം.
രണ്ടു കൂട്ടർക്കും വിഷമം ഉണ്ടായ സംഭവമാണെന്നും ഒരാളെ പഴി പറയാൻ പാടില്ല.
ആറ് മാസം മുൻപ് നടന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിലെ തന്ത്രി പത്മനാഭൻ ഉണ്ണി മനോരമ ന്യൂസിനോട് പറഞ്ഞു

Leave A Reply

Your email address will not be published.