CRIME-ചേര്‍പ്പ്: ചൊവ്വൂരില്‍ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിനാണ് വെട്ടേറ്റത്.
കൊലക്കേസടക്കം അനേകം കേസുകളിലെ പ്രതിയായ ജിനോയെ പോലീസ് തിരയുന്നു.
ജിനോയുടെ വീടിനടുത്തുള്ള ബന്ധു കുന്നത്തുപറമ്പിൽ വില്‍സന്റെ മകൻ വിപിനെ (24) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
വിപിന്റെ മരണത്തില്‍ ക്ഷുഭിതനായ ഒരു ബന്ധു ജിനോയുമായി തര്‍ക്കിക്കുകയും ശേഷം സംഘട്ടനമുണ്ടാകുകയും ചെയ്തു.
ഈ സമയം പോലീസ് എത്തി മടങ്ങി. നാലുമണിക്ക് സംസ്കാരത്തിനുശേഷം വൈകീട്ട് ആറരയോടെ വീണ്ടും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായി.
തുടര്‍ന്ന് ജിനോ കാര്‍ അതിവേഗത്തില്‍ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വീണ്ടും എത്തി. ജിനോയെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് വെട്ടേറ്റത്.
ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ജിനോ സ്ഥലംവിട്ടു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ആര്‍. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.