Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് സംഭവം. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. സംഭവത്തിന് പിന്നാലെ ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഗായത്രിയുടെ ബന്ധു ആവശ്യപ്പെട്ടു. കൂടാതെ ഗായത്രിയുടെ ആരോഗ്യനിലയില്‍ പ്രതിസന്ധിയില്ലെന്നും ബന്ധു വ്യക്തമാക്കി.

Leave A Reply

Your email address will not be published.