ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയവരെ അന്വേഷണസംഘം നേരിൽ കണ്ടു. ഇതിലൊരു യുവതിയുടെ പരാതിയിലാണ് മേക്കപ്പ്മാനെതിരെ 354 വകുപ്പു പ്രകാരം പൊൻകുന്നം പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലത്തും കോട്ടയത്തുമാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പുരുഷന്മാർക്കെതിരെ കേസെടുത്തത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം പൂയംപള്ളി പൊലീസും കേസ് എടുത്തു. വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയാണ് കേസ്. ഇരയുടെ മൊഴി രേഖപ്പെടുത്തി .കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതുവരെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ പ്രത്യേക അന്വേഷണസംഘം മൂന്നാം തീയതി ഹൈക്കോടതി അറിയിക്കും.