കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു.