Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തെലങ്കാന തിരഞ്ഞെടുപ്പ്; സ്വന്തം നിലയില്‍ മത്സരിക്കാനൊരുങ്ങി ശര്‍മിള, രണ്ട് സീറ്റുകളില്‍ ജനവിധി തേടും

<strong>NATIONAL NEWS-ഹെെദരാബാദ്</strong>: വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വെെ.എസ് ശർമിള രണ്ട് സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.
സംസ്ഥാനത്തെ 119 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് സൂചനകൾ.
വൈ.എസ്.ആറിന്റെ ഭാര്യ വിജയമ്മയെയും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി കോൺ​ഗ്രസിൽ ലയിച്ചേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. തന്റെ നിർദേശത്തോട് പ്രതികരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സെപ്റ്റംബർ 30 വരെ ശർമിള സമയപരിധിയും നൽകിയിരുന്നു. അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് നിലവിലെ തീരുമാനം.

ശര്‍മ്മിള ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നതിനോടാണ് ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും താത്പര്യം. അവര്‍ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് ലയന സാധ്യത അടഞ്ഞത്‌.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ശര്‍മിള. 2021 ജൂലെെ 8-നാണ് വെെ.എസ്.ആറിന്റെ ജന്മദിനത്തിൽ ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി പ്രഖ്യാപിച്ചത്‌. സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നു പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം.

Leave A Reply

Your email address will not be published.