Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിദ്യാർത്ഥിയുടെ കൊലവിളി ; പരാതി നൽകി അധ്യാപകർ

പാലക്കാട് : പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയ സംഭവത്തിൽ തൃത്താല പൊലീസിൽ പരാതി നൽകി അധ്യാപകർ. പ്രധാനാധ്യാപകൻ മൊബൈൽ ഫോൺ പിടിച്ചുവെച്ചു എന്ന കാരണത്തിനാണ് പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയത്.സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്. ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു.തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

Leave A Reply

Your email address will not be published.