Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

latest malayalam news

എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം : സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി : ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന ആരോപണത്തിന് പിന്നാലെയാണ് പൊലീസ് ഇടപെടല്‍. സുരക്ഷാ വീഴ്ച

ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച , ഒരു ലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ

ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് തെറിച്ചുവീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ തെറിച്ചുവീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം

കാസർകോട് എരഞ്ഞിപ്പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കാസർകോട് : കാസർകോട് എരഞ്ഞിപ്പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. മൂന്ന് കുട്ടികളും

വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയൻ മരിച്ചു

കൽപ്പറ്റ : വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ മരണപ്പെട്ടു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ്  എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ

ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് ; അഞ്ച് വർഷം പൂർത്തിയായവർക്ക് വീണ്ടും മത്സരിക്കാം

കൊച്ചി : ബിജെപി സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും മത്സരിക്കാം. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന

നിയമസഭ കാണാത്തവർക്ക് ക്ഷണവുമായി സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം : ഇതുവരെ നിയമസഭ കാണാത്തവർക്ക് ക്ഷണവുമായി സ്പീക്കർ എ എൻ ഷംസീർ. ജനുവരി 7 മുതൽ 13 വരെയാണ് പൊതുജനങ്ങൾക്ക് കയറാൻ അവസരമൊരുങ്ങുന്നത്. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്

കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന്

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; ജിജോ തില്ലങ്കേരി അറസ്റ്റില്‍

കണ്ണൂര്‍ : ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ ജിജോ തില്ലങ്കേരി അറസ്റ്റില്‍. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ജിജോക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ

ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്, പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ഇദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ്