Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Tag

Kottarakkara Varthakal

മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ/ ഇടത്തരം മഴയ്‌ക്ക്

റെയിൽവേ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ, കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം, മാറിയ…

തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. മൺസൂൺ ടൈം ടേബിൾ ജൂൺ 10

എസ്എഫ്ഐ, എംഎസ്എഫ്-കെഎസ്‍യു; കാലിക്കറ്റ് സർവകലാശാലയുടെ വിധിയെന്ത്? കനത്ത സുരക്ഷയിൽ ഇന്ന്…

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ നടക്കും. ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന 52 ദിവസങ്ങളായിരിക്കും

കെഎസ്ആര്‍ടിസി ബസ് അപകടം; തകര്‍ന്ന ശക്തന്‍ തമ്പുരാന്‍റെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രിയുടെ…

തൃശൂര്‍: തൃശൂരിൽ അപകടത്തില്‍ തകര്‍ന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്

പക്ഷിപ്പനി; H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മനുഷ്യമരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

പക്ഷിപ്പനി ബാധിച്ച്‌ മെക്‌സിക്കോയില്‍ ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണമാണ് ഇത്. ഏപ്രില്‍ 24 നായിരുന്നു മരണം. മെക്‌സിക്കോ സ്വദേശിയായ 59 കാരനാണ് മരിച്ചത്. പനി,

ടര്‍ബോ ശരിക്കും നേടിയത് എത്ര?, എന്താണ് സംഭവിച്ചത്?

വൻ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ എക്കാലത്തെയും ഒരു വിജയ ചിത്രമായിരിക്കും ടര്‍ബോയെന്നാണ് കരുതിയിരുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. എന്നാല്‍ ടര്‍ബോയുടെ 16

വടക്കൻ കേരളത്തിലെ വലിയ എംഡിഎംഎ വേട്ട, കണ്ണൂരിൽ ദമ്പതികൾ അടക്കം 4 പേർ പിടിയിലായത് 685 ഗ്രാം…

കണ്ണൂരിൽ വാഹന പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം ചെന്നെത്തിയത് വൻ മയക്കുമരുന്ന് വേട്ടയിൽ. 685 ഗ്രാം എംഡിഎംഎയുമായി ദമ്പത്തികൾ ഉൾപ്പെടെ നാല് പേർ പിടിയിലായി. എക്സൈസ് ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിച്ച കാർ

എടവണ്ണ-കൊയിലാണ്ടി റോഡിൽ പുലർച്ചെ അപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക്…

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. തൃശ്ശൂരിലാണ് സംഭവം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ