Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിദ്യാർത്ഥിനിയെ കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പളിന് സസ്‌പെൻഷൻ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ ഒടുക്കം സ്കൂൾ പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം. യൂണിഫോം ധരിച്ച വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 1 മുതൽ 8 വരെ ക്ലാസുകളിൽ നിന്നുള്ള ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 150 ഓളം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. സ്കൂളിലെ കക്കൂസ് വൃത്തിയാക്കൽ, വെള്ളമെടുക്കൽ, സ്കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ഈ കുട്ടികളെക്കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്. സ്കൂൾ വിട്ട് പല ദിവസങ്ങളിലും കുട്ടികൾ തളർന്നാണ് വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.

പിന്നാലെ സ്കൂളിന് പുറത്ത് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രതിഷേധിക്കുകയും വിദ്യാഭ്യാസ ഓഫീസർ അതിവേഗം നടപടിയെടുക്കുകയും സ്‌കൂൾ പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും, കൂടാതെ വിദ്യാർത്ഥികളുടെ അവകാശങ്ങളും ക്ഷേമവും “മുൻഗണനയുള്ളതായി” ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.