പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം പത്തായി വര്‍ധിപ്പിക്കും. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. 60 വയസ് പൂര്‍ത്തിയാവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറക്കും. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.