തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം. വിദ്യാർഥികൾ കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി. അതേസമയം അബ്ദുള്ള അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയൻ ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്