കൊച്ചി : പെരുമ്പാവൂരിൽ പോക്സോ കേസ് പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയ് (24) ആണ് പിടിയിലായത്. 2022-ലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 18-ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.