ഹൈദരാബാദ് : സെൽഫിയെടുക്കുന്നതിനിടെ ഏഴ് കുട്ടികള്‍ സിദ്ദിപേട്ട് റിസർവോയറിൽ വീണ് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ കാണാതായതായാണ് വിവരം. ഇവർക്കായി പൊലീസ് രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരും പരസ്പരം കൈകോർത്ത് നിന്നുകൊണ്ടാണ് സെൽഫിയെടുക്കാൻ മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. പക്ഷെ പിടിവിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 വയസ്സുള്ള ധനുഷ് ഒഴികെ എല്ലാവരും 17 വയസ്സുള്ളവരാണ്.