Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സെമികണ്ടക്ടര്‍ ഫാക്ടറികള്‍ തുടങ്ങാന്‍ കമ്പനികള്‍ക്ക് 50% സാമ്പത്തിക പിന്തുണ നൽകും; പ്രധാനമന്ത്രി

NATIONAL NEWS- ഗാന്ധിനഗർ: രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മാണശാല ആരംഭിക്കുന്നതിന് 50 ശതമാനം സാമ്പത്തിക പിന്തുണ നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
സെമികണ്ടക്ടര്‍ വ്യവസായത്തിനായി സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗറില്‍ നടക്കുന്ന ‘സെമികോണ്‍ ഇന്ത്യ 2023’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെമികോണ്‍ ഇന്ത്യയുടെ ഭാഗമായി ഞങ്ങള്‍ സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇതുവഴി ഇന്ത്യയില്‍ സെമികണ്ടക്ടര്‍ നിര്‍മാണ ശാലകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക വിദ്യാ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം സാമ്പത്തിക പിന്തുണ ലഭിക്കും’. മോദി പറഞ്ഞു.

മുമ്പ് എന്തിനാണ് ഇന്ത്യയിലെ സെമികണ്ടക്ടര്‍ സെക്ടറില്‍ നിക്ഷേപിക്കുന്നു എന്നാണ് ആളുകള്‍ ചോദിച്ചിരുന്നത്.
ഇന്ന് അവര്‍ എന്തുകൊണ്ട് നിക്ഷേപിക്കുന്നില്ല എന്നാണ് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് വിശ്വസ്തമായ ആശ്രയിക്കാനാവുന്ന ചിപ്പ് വിതരണ ശൃംഖല ആവശ്യമുണ്ടെന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെ 300 കോളേജുകളില്‍ സെമികണ്ടക്ടര്‍ രൂപകല്‍പനയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പരഞ്ഞു.
ഇന്ത്യയിലെ സെമികണ്ടക്ടര്‍ രംഗത്തെ നിക്ഷേപ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് സോമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് നടക്കുന്നത്.

Leave A Reply

Your email address will not be published.