എറണാകുളം : കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ പന്ത്രണ്ട് വയസുകാരിയെ കാണാതായത്.
സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി സൈക്കിൾ ചവിട്ടി പോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതായത്. കുട്ടിക്കായി ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. എളമക്കര പൊലീസ് അന്വേഷണം തുടങ്ങി.