ENTERTAINMENT NEWS-നവാഗതനായ നവാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആർ ഡി എക്സ്’.
ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.
ചിത്രത്തിൽ നായകനായി എത്തുന്നത് യുവനടൻ നീരജ് മാധവാണ്,നീരജിനെ കൂടാതെ ഷെയിൻ നിഗം, ആന്റണി വർഗീസുമാണ് സഹനടന്മാരായി വരുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ.
ആർ ഡി എക്സ് എന്ന ചിത്രത്തിലുള്ള തന്റെ റോളിനെ കുറിച്ച് പറയുകയാണ് നീരജ് മാധവ്.
താൻ ഇത്രയും കാലം കോമഡി റോളുകൾ മാത്രമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രേക്ഷകരും അതുപോലെ തന്നെയാണ് തന്നെ കാണുന്നത്.
കോമഡി കഥാപാത്രം മാത്രം ചെയ്യുന്ന എനിക്ക് ഈ ചിത്രത്തിലെ വേഷം കൈകാര്യം ചെയ്യാൻ പറ്റുമോ എന്നാണ് പ്രേക്ഷകരുടെ സംശയം.എന്നാൽ അവർക്കുള്ള മറുപടിയും ആയിട്ടാണ് നീരജ്മാധവ് വന്നിരിക്കുന്നത്. ‘ഈ റോൾ എനിക്ക് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്, എന്റെ മുൻകാല വേഷങ്ങളെ വെച്ച് നോക്കിക്കഴിഞ്ഞാൽ താൻ ചെയ്താൽ വർക്ക് ഔട്ട് ആകുമോ എന്ന് പലർക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണിത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാൻ ഉള്ളത് നീരജ് മാധവ പ്രേക്ഷകരോട്പറഞ്ഞു