തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പൂവച്ചല്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസ്‌ലമിനാണ് കുത്തേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അസ്‌ലമിനെ ആക്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസ്‌ലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പൂവച്ചൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി നടന്നിരുന്നു. ഈ തർക്കം പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.