തൃശ്ശൂര്‍ : പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്കിയ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുമാണ് എഡിഎമ്മിന് നല്‍കിയത്. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയായി സൂക്ഷിക്കും എന്നാണ് അഫിഡവിറ്റ്.