KERALA NEWS TODAY-കോട്ടയം : പാസ്പോർട്ട് സേവാകേന്ദ്രം ഒക്ടോബർ അവസാനത്തോടെ കോട്ടയത്ത് പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കും.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കോട്ടയം ടിബിയുടെ എതിർവശത്തെ മാർക്കറ്റ് റോഡിന്റെ അരികിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.
പുതിയ കെട്ടിടത്തിൽ ഓഫിസ് സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ അറിയിച്ചതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.
സേവാകേന്ദ്രം പ്രവർത്തിച്ചിരുന്ന നാഗമ്പടത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴു മാസം മുൻപാണ് കേന്ദ്രം അടച്ചത്.