KERALA NEWS TODAY-തിരുവനന്തപുരം : പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയാറെടുക്കുകയാണെന്ന വാർത്തകളോട് പ്രതികരിച് എംഎൽഎ .
എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടു വയ്ക്കില്ല.
സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും.
വിജിലൻസ് കേസ് എടുക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട. വിജിലൻസ് കേസിൽ ആശങ്കയില്ല.
സർക്കാർ അധികാരത്തെ പരിചയാക്കുകയാണ്.
വയറിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ നീതി നിഷേധിച്ചതായി മാത്യു കുഴൽനാടൻ പറഞ്ഞു.
വീഴ്ച വരുത്തിയ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്നും മാത്യു കുഴൽനാടൻ സെക്രട്ടേറിയറ്റിനു മുന്നിലെ ഹർഷിനയുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.