Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നിപ: കോഴിക്കോടിന് പുറമേ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം; തിരുവനന്തപുരത്തും ആശങ്ക

KERALA NEWS TODAY-തിരുവനന്തപുരം : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളിൽ അതീവ ജാഗ്രത.
കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്തും നിപ ആശങ്ക തുടരുകയാണ്.
സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ തിരുവനന്തപുരം ഡെൻ്റൽ കോളേജ് വിദ്യാർഥിയെ നിരീക്ഷണത്തിലാക്കി.
കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം സ്വദേശി ആശുപത്രിയിലെത്തിയത്.
ഇയാളുടെ ശരീരസ്രവങ്ങൾ വിശദമായ പരിശോധനയ്ക്ക് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് അറിഞ്ഞയുടന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave A Reply

Your email address will not be published.