കൊച്ചി : ഹണി റോസിനെതിരെയും കെ ആർ മീരക്കെതിരെയും നിയമനടപടിക്കായി മുന്നോട്ട് പോകുമെന്ന് രാഹുൽ ഈശ്വർ. ഒരാളെ വിഷം കൊടുത്ത് കൊന്നതിനെ കെ ആർ മീര ന്യായീകരിക്കുകയും അപഹസിച്ച് ചിരിക്കുകയും ചെയ്തു. കെ ആർ മീരയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് പേടിയാണ്. കേസെടുത്തു കഴിഞ്ഞാൽ സമ്മർദമോ വിമർശനമോ നേരിടേണ്ടി വരും എന്നുളള ഭയമാണ് പൊലീസിനെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.ഹണി റോസോ കെ ആർ മീരയോ ജയിലിൽ കിടക്കാൻ പോകുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എന്നിരുന്നാലും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പ്രതിരോധത്തിന് വേണ്ടിയാണ്. നാളെ പുരുഷ സമൂഹത്തെ കുറിച്ച് പറയുകയാണെങ്കിൽ കേസുണ്ടാകുമെന്ന തോന്നലുണ്ടാകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.