CRIME-തിരുവനന്തപുരം : കാട്ടാക്കടയിൽ വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി.
പൂവച്ചൽ കുറുകോണം സ്വദേശികളായ സുനിൽകുമാർ സഹോദരൻ സാബു എന്നിവരാണ് പൊലീസിൻറെ പിടിയിലായത്.
കാട്ടാക്കടയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സഹോദരങ്ങൾ ചേർന്ന് ബന്ധു കൂടിയായ വൃദ്ധസദനം നടത്തിപ്പുകാരൻ
ജലജനെ കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്. സുനിൽകുമാർ സഹോദരൻ സാബു എന്നിവർ ചേർന്നാണ്,
ബന്ധുവിന്‍റെ മരണത്തിനെത്തിയ ജലജനെ റോഡിൽ വെച്ച് മർദ്ദിച്ചത്.
മർദ്ദനത്തിൽ നിലത്തു വീണ ജലജനെ സ്ഥലത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ലെടുത്ത് മുഖത്ത് അതിക്രൂരമായി ഇടിച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളായ സുനിലിനെ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നും സാബുവിനെ ആമച്ചിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.