CRIME-പാലക്കാട് : പാലക്കാട് കടമ്പഴിപ്പുറത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
ആലങ്ങാട് ടി.വി നിവാസിൽ പ്രഭാകരൻ നായരാണ് കൊല്ലപ്പെട്ടത്.
പ്രഭാകരന്‍ നായര്‍ മറവിരോഗത്തിന് ചികില്‍സയിലായിരുന്നു.
കുറച്ചുനാളുകളായി രോഗം മൂര്‍ച്ഛിച്ചു.
വീട്ടില്‍ എന്നും ബഹളം പതിവായി.
എന്നും ഭാര്യ ശാന്തകുമാരിയെ ഉപദ്രവിക്കും.സഹികെട്ടാണ് കൃത്യം നടത്തിയതെന്നാണ് ശാന്തകുമാരിയുടെ മൊഴി. ഭർത്താവിന്റെ ദൈന്യതയും നിരന്തര ആക്രമണവുമാണ് കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ശാന്തകുമാരി പൊലീസിന് മൊഴി നൽകി. രാത്രിയായിരുന്നു കൊലപാതകം. രാവിലെ കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട അയല്‍വാസികളാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചത്.
പ്രഭാകരന്‍ നായരുടേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. പ്രഭാകരന്‍ നായര്‍ മരിച്ച മനോവിഷമത്തില്‍ ശാന്തകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു വിലയിരുത്തല്‍. പൊലീസിന്‍റെ ഇൻക്വസ്റ്റിനിടെ പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്ത് മുറുക്കിയതിന്റെ അടയാളം കാണുകയായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പ്രഭാകരന്‍ നായരും ഭാര്യ ശാന്തകുമാരിയും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ശാത്കുമാരി കുറ്റം സമ്മതിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രഭാകരന്‍ നായരുടെ മൃതദേഹം ഷൊര്‍ണൂരില്‍ സംസ്ക്കരിച്ചു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ശാന്തകുമാരിയെ റിമാന്‍ഡ് ചെയ്തു.