ഇടുക്കി : മറയൂരിൽ 70 കാരനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. കേസിലെ രണ്ട് പ്രതികൾക്കാണ് ജീവപര്യന്തം തടവും 20,000 വീതം പിഴയും ചുമത്തിയത്. മറയൂർ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. 2020 ഫെബ്രുവരിയിലാണ് മാരിയപ്പനെ മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മറയൂർ സ്വദേശിയായ അൻപഴകനും എരുമേലി സ്വദേശിയായ മിഥുനും ചേർന്ന് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും ചേർന്ന് മാരിയപ്പൻ്റെ ശരീരം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. തൊടുപുഴ ജില്ല കോടതിയാണ് കേസിൽ വിധി പറഞ്ഞത്.