KERALA NEWS TODAY-വടകര : പ്രായപൂർത്തിയാകാത്ത മകൻ ഇരുചക്ര വാഹനം ഓടിക്കാൻ നൽക്കിയതിന് മാതാവിനെതിരെ പിഴചുമത്തി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി .
ഇതിനു മുമ്പ് പ്രായ പൂർത്തിയാകാതെ മകൻ ബൈക്ക് ഓടിക്കാൻ നൽക്കിയതിനെ മാതാവിനെതിരെ തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30,000 രൂപ പിഴ ചുമത്തിയിരുന്നു.
മകനെ സ്കൂട്ടർ ഓടിക്കാൻ നൽകിയ വടകര മടപ്പള്ളി സ്വദേശിനിക്കാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് എം.വി ഷീജ 30, 200 രൂപ പിഴയും കോടതി പിരിയും വരെ തടവു വിധിച്ചത്.
വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
പ്രായപൂർത്തിയാകത്ത മകൾക്ക് വണ്ടിയൊടിക്കാൻ നൽക്കിയാൽ മാതാപിതാകൾകെതിരെ കേസെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് പലതവണ മുന്നറിയിപ്പ് നൽക്കിയിട്ടുള്ളതാണ്.
നിയമം കർശനമാക്കി കുട്ടി ഡ്രൈവർമാരെ നിരത്തിൽ നിന്നൊഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം .